Local News
ഗാസയിലെ മാനുഷിക സാഹചര്യങ്ങള്‍ വഷളാകുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ലോക രാജ്യങ്ങള്‍

ദോഹ: ഗാസ മുനമ്പിലെ മാനുഷിക സ്ഥിതി വഷളാകുന്നതില്‍ ഖത്തര്‍, ജോര്‍ദാന്‍ , യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഇന്തോനേഷ്യ, പാകിസ്ഥാന്‍, തുര്‍ക്കി , സൗദി അറേബ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ അഗാധമായ ആശങ്ക പ്രകടിപ്പിച്ചു. കനത്ത മഴയും കൊടുങ്കാറ്റും ഉള്‍പ്പെടെ കഠിനവും അസ്ഥിരവുമായ കാലാവസ്ഥയും മതിയായ മാനുഷിക സഹായത്തിന്റെ അഭാവവും സൃഷ്ടിക്കുന്ന പ്രയാസങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്ന് ഈ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു

