ഖത്തര്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഫോറം പ്രസിഡന്റായി ഷറഫ് പി ഹമീദ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഫോറം പ്രസിഡന്റായി സിറ്റി എക്സ്ചേഞ്ച് സിഇഒ ഷറഫ് പി ഹമീദ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

മുഹമ്മദ് ഷമീന്‍ ആണ് പുതിയ ജനറല്‍ സെക്രട്ടറി. അഡ്വ: മുഹമ്മദ് ഇഖ്ബാല്‍ ട്രഷററാണ്.

സുഹൈല്‍ ശാന്തപുരം, ഹുസൈന് കടന്നമണ്ണ, ആഷിഖ് അഹ്മദ് എന്നിവര്‍ വൈസ് പ്രസിഡന്റ് മാരായിരിക്കും. മുഹമ്മദ് ഹനീഫ്, നിസ്താര്‍ പട്ടേല്‍, ഹംസ പെരിങ്ങത്തൂര്‍ എന്നിവരാണ് സെക്രട്ടറിമാര്‍. റഷീദ് അഹമദ് (ഇന്റേണല്‍ ഓഡിറ്റര്‍)
മുഹ്സിന് (ജോയിന്റ് ട്രഷറര്‍), നസീര്‍ (ടെക്നിക്കല്‍ ഹെഡ്), അന്‍വര്‍ ഹുസൈന് (പി ആര് & മീഡിയ) അബ്ദു റഹീം (മാച്ച് കണ്ട്രോള്), ബഷീര്‍ (ഫെസിലിറ്റീസ്) അനസ് മൊയ്തീന് (സ്പോണ്‍സര്‍ഷിപ്) ഷാനിബ് ശംസുദ്ദീന്‍ (ഇവന്റ് മാനേജ്മെന്റ്), മുഹമ്മദ് ഷാനവാസ് (ലൈസണ്‍ ഓഫീസര്‍), ഫാസില്‍ ഹമീദ് (ഗസ്റ്റ് മാനേജ്മെന്റ്), അജ്മല്‍ അബ്ദുറഹ്മാന് (റിഫ്രഷ്മെന്റ്) അബ്ബാസ് ഊട്ടി (ടെക്നിക്കല്‍ സപ്പോര്‍ട്ട്), ഷൌക്കത്ത് (ട്രോഫിസ് & അവാര്‍ഡ്സ്) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. ഡോ. അബ്ദുല്‍ സമദ്,റിസ് വാന്‍, ആസാദ്, നൗഫല്‍ ഈസ,സാബിത്ത് തുടങ്ങിയവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു.
