Local News

യെസ് ടു മലേഷ്യാ വിദ്യാഭ്യാസ പ്രദര്‍ശനം ഇന്നും നാളെയും സിറ്റി സെന്റര്‍ റൊട്ടാന ഹോട്ടലില്‍

ദോഹ. മലേഷ്യയിലെ 23 മുന്‍നിര യൂണിവേര്‍സിറ്റികളുടെ പങ്കാളിത്തത്തോടെ ഖത്തറിലെ മലേഷ്യന്‍ എംബസിയുടെ സഹകരണത്തോടെ റക്സ്പോ സെന്റര്‍ സംഘടിപ്പിക്കുന്ന യെസ് ടു മലേഷ്യാ വിദ്യാഭ്യാസ പ്രദര്‍ശനം ഇന്നും നാളെയുമായി സിറ്റി സെന്റര്‍ റൊട്ടാന ഹോട്ടലില്‍ നടക്കും. എഞ്ചിനീയറിംഗ്, ബിസിനസ്, ഐടി, ഹോസ്പിറ്റാലിറ്റി , ഹെല്‍ത്ത് കെയര്‍ തുടങ്ങി വിവിധ മേഖലകളിലുള്ള യൂണിവേര്‍സിറ്റി അധികൃതരുമായി നേരിട്ട് സംസാരിക്കാനും പ്രവേശന നടപടികള്‍ ആരംഭിക്കാനും പ്രദര്‍ശനം സൗകര്യമൊരുക്കും.

വൈകുന്നേരം 4 മണി മുതല്‍ 8 മണി വരെയാണ് എക്സിബിഷന്‍. വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ ,മലേഷ്യയിലെ ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങളെക്കുറിച്ചറിയാനാഗ്രഹിക്കുന്നവര്‍ തുടങ്ങിയവര്‍ക്കൊക്കെ പ്രയോ