Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി രക്തദന ക്യാമ്പ് ഫെബ്രുവരി 13 ന്

ദോഹ: ”സേവ് ദി ഡേറ്റ് ടു സേവ് എ ലൈഫ്” എന്ന മുദ്രാവാക്യവുമായി ഹമദ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ തൃശൂര്‍ ജില്ലാ സൗഹൃദവേദി സംഘടിപ്പിക്കുന്ന 33-ാമത് രക്തദാന ക്യാമ്പ് 2026 ഫെബ്രുവരി 13-ന് (വെള്ളിയാഴ്ച) നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

രാവിലെ 7.30 മുതല്‍ ഉച്ചകഴിഞ്ഞ് 3 മണി വരെ ഖത്തര്‍ നാഷണല്‍ ബ്ലഡ് ഡോണേഷന്‍ സെന്ററിലാണ് ക്യാമ്പ് സംഘടിപ്പിക്കുക. ദേശം, ഭാഷ, ലിംഗം എന്നീ വ്യത്യാസങ്ങളില്ലാതെ എല്ലാ സുഹൃത്തുക്കളെയും പങ്കാളികളാക്കിക്കൊണ്ടാണ് ക്യാമ്പ് നടത്തുന്നത്.

രക്തദാനത്തിനായി രജിസ്റ്റര്‍ ചെയ്യാന്‍ 33576448 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് കോ-ഓര്‍ഡിനേറ്റര്‍മാര്‍ അറിയിച്ചു. ഏറ്റവും കൂടുതല്‍ രക്തദാതാക്കളെ നല്‍കുന്ന സംഘടന എന്ന നിലയില്‍ ഹമദ് ഹോസ്പിറ്റലിന്റെ അംഗീകാരം സ്ഥിരമായി നേടിയിട്ടുള്ള സൗഹൃദവേദിയുടെ ഈ രക്തദാന ക്യാമ്പ് വിജയകരമാക്കാന്‍ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

Related Articles

Back to top button