Local News

‘ബാഹുല്‍ രമേശിനൊപ്പം ഒരു സായാഹ്നം’ സംവാദ പരിപാടി സംഘടിപ്പിച്ചു

ദോഹ : എക്കോ, കിഷ്‌കിന്ധകാണ്ഡം സിനിമകളുടെ തിരക്കഥാകൃത്തും ഛായാഗ്രാഹകനുമായ ബാഹുല്‍ രമേശുമായി സംവാദ പരിപാടി സംഘടിപ്പിച്ചു. നജ്മ സംസ്‌കൃതി ഹാളില്‍ നടന്ന പരിപാടിയില്‍ സംസ്‌കൃതി പ്രസിഡന്റ് സാബിത്ത് സഹീര്‍ അധ്യക്ഷത വഹിച്ചു. സംസ്‌കൃതി ഭാരവാഹികളും മുന്‍ ഭാരവാഹികളും പങ്കെടുത്ത ചടങ്ങില്‍ സംസ്‌കൃതി ജനറല്‍ സെക്രട്ടറി ഷംസീര്‍ അരീകുളം ബാഹുല്‍ രമേശിനുള്ള ഉപഹാരം നല്‍കി. സമകാലീന മലയാള സിനിമയുടെ സാങ്കേതിക വശങ്ങളും മലയാള സിനിമയിലേക്കുള്ള തന്റെ കടന്നുവരവിനെയും കുറിച്ച് സംസ്‌കൃതി അംഗങ്ങളുമായി നടന്ന സംവാദത്തില്‍ അദ്ദേഹം വിശദീകരിച്ചു.സംസ്‌കൃതി വൈസ് പ്രസിഡന്റ് നിതിന്‍ എസ് ജി മോഡറേറ്റര്‍ ആയിരുന്നു.ഫിലിം ക്ലബ് കോഓഡിനേറ്റര്‍ ശ്രീജിത്ത് തള്ളാശേരി ആശംസ അര്‍പ്പിച്ചു സംസാരിച്ചു. ഷംസീര്‍ അരികുളം സ്വാഗതവും അബ്ദുള്‍ അസീസ് നന്ദിയും പറഞ്ഞു.