Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

എഞ്ചിനീയേഴ്‌സ് ഫോറം ഭാരവാഹികളെ പ്രഖ്യാപിച്ചു

ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള അപെക്‌സ് ബോഡികളില്‍ ഒന്നായ ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍സ് കൗണ്‍സിലിന്റെ അസോസിയേറ്റ് സംഘടനയായ എഞ്ചിനീയേഴ്‌സ് ഫോറം ഖത്തര്‍ 2026- 2028 കാലയളവിലേക്കുള്ള പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ രൂപീകരണം പൂര്‍ത്തിയായി.

പ്രൊഫഷണല്‍ രംഗത്തെ വികസനം, കമ്മ്യൂണിറ്റി പങ്കാളിത്തം, സാങ്കേതികരംഗത്തെ പ്രാവീണ്യവും സമൂഹത്തിലെ സ്വാധീനവും ഉപയോഗപ്പെടുത്തിയുള്ള ഇന്‍ഡോ – ഖത്തര്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തല്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ആവും എന്‍ജിനീയേഴ്‌സ് ഫോറം നേതൃത്വം നല്‍കുക.

പ്രസിഡന്റ് ആഷിഖ് അഹമ്മദ് ആണ് പുതിയ കമ്മറ്റിക്ക് നേതൃത്വം നല്‍കുന്നത്. ജനറല്‍ സെക്രട്ടറിയായി നിധിന്‍ ഒ സി, ട്രഷററായി ഷംനാദ് ഷംസുദ്ദീന്‍, മെമ്പര്‍ഷിപ്പ് & കമ്മ്യൂണിറ്റി എന്‍ഗേജ്‌മെന്റ് വൈസ് പ്രസിഡന്റായി മുനവ്വര്‍ മാലിക്ക്, ഫിനാന്‍സ് വൈസ് പ്രസിഡന്റായി നിഖില്‍ ദേവ് പി.വി. എന്നിവര്‍ സഹപ്രവര്‍ത്തകരായുണ്ടാകും. കൂടാതെ സാങ്കേതികം, കല, കായികം, ഗവണന്‍സ്/കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ വിവിധ മേഖലകളില്‍ ഓഫീസ് ബെയറര്‍മാരും അസോസിയേറ്റ്‌സും ഉള്‍പ്പെട്ട സമിതിയാണ് മൂവായിരത്തിലേറെ അംഗങ്ങളുമായി ഖത്തറിലെ ഏറ്റവും വലിയ പ്രവാസി പ്രൊഫഷണല്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. സുധീര്‍ ഇടമനയുടെ നേതൃത്വത്തിലുള്ള ഇലക്ഷന്‍ കമ്മിറ്റിയും ഷൗക്കത്തലി ടി എ ജെ ചെയര്‍മാന്‍ ആയുള്ള ബോര്‍ഡ് ഓഫ് ഗവര്‍ണര്‍മാരുമാണ് പുതിയ ഭാരവാഹികളെ തീരുമാനിക്കുന്ന പ്രക്രിയ പൂര്‍ത്തിയാക്കിയത്.

അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള റോഡ് മാപ്പ് തയ്യാറായി വരികയാണ്. സംഘടനയുടെ അഡ്മിനിസ്‌ട്രേഷന്റെ സമ്പൂര്‍ണ ഡിജിറ്റൈസേഷന്‍ , അംഗങ്ങളുടെ വ്യക്തിഗത വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവസരം ഒരുക്കല്‍, സാങ്കേതികകലാ കായിക രംഗത്തെ സര്‍ഗശേഷി വര്‍ധിപ്പിക്കാന്‍ ഉതകുന്ന പരിപാടികള്‍ ഒരുക്കുക, കൂടുതല്‍ സമൂഹ ഇടപെടലുകള്‍ നടത്തുക എന്നിവയ്ക്ക് 2026- 2028 കാലയളവില്‍ മുന്‍ഗണന നല്‍കും.

2001ല്‍ സ്ഥാപിതമായ എന്‍ജിനീയേഴ്‌സ് ഫോറം സില്‍വര്‍ ജൂബിലി ആഘോഷിക്കാനിരിക്കുകയാണ്. വ്യത്യസ്തങ്ങളായ പരിപാടികളിലൂടെ ദോഹയിലെ പൊതുസമൂഹത്തെ കൂടി പങ്കെടുപ്പിക്കുന്ന തരത്തിലുള്ള വിപുലമായ ആഘോഷ പരിപാടികളുടെ ആസൂത്രണത്തിലാണ് സംഘടന.

Related Articles

Back to top button