Local News

കെയര്‍ കൊയിലാണ്ടി ഇഫ്താര്‍ മീറ്റ് 2026

ദോഹ. ഖത്തറിലെ കൊയിലാണ്ടി പ്രദേശത്തുകാരുടെ കൂട്ടായ്മയായ കെയര്‍ കൊയിലാണ്ടി
ഇഫ്താര്‍ മീറ്റ് നടത്തി.ഫിബ്രവരി 24 ചൊവ്വാഴ്ചഹിലാല്‍ അരോമ റസ്റ്റോറന്റില്‍ വെച്ച് നടന്ന പരിപാടിയില്‍ മുജീബ് റഹ്‌മാന്‍ മിശ്കാത്തി റമദാന്‍ പ്രഭാഷണം നടത്തി.
മുഹമ്മദ് വാസില്‍ , ജാഫര്‍ പി.പി , റഹീല്‍ എച്ച്.എം , നബീല്‍ വി.പി , ഷഹീര്‍ കെ.എസ്, സിറാജ് അബ്ദുള്‍ ഖാദര്‍, ഹിഷാം മുസ്തഫ, ജസീം സമദ്,അനീസ് എം അലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.