Local News
ഇരുപത്തി ആറാമത് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹീ സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഖുര്‍ആന്‍ ലേണിംഗ് സ്കൂളിന്റെ ആഭിമുഖ്യത്തില്‍ യാസീന്‍, ഫാതിര് എന്നീ സൂറകള്‍ മര്‍ഹൂം മുഹമ്മദ് അമാനി മൗലവിയുടെ പരിഭാഷയുടെ അടിസ്ഥാനത്തില്‍ ജനറല്‍ കാറ്റഗറിയിലും സൂറ ലുഖ്മാന് ഇബ്നു കസീര്‍ (ഇംഗ്ലീഷ്) പരിഭാഷയുടെ അടിസ്ഥാനത്തിലും നടത്തിയ 26-മത് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.
വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഖുര്‍ആന്‍ ലേര്‍ണിംഗ് സ്കൂള്‍ സംഘടിപ്പിക്കുന്ന പൊതുപരിപാടിയില്‍ പിന്നീട് വിതരണം ചെയ്യുന്നതാണെന്ന് പരീക്ഷാ കണ്ട്രോളര് ഷൈജല്‍ ബാലുശ്ശേരി, ഖുര്‍ആന്‍ ലേര്‍ണിംഗ് സ്കൂള്‍ ചെയര്മാന് മുജീബ് മദനി എന്നിവര്‍ അറിയിച്ചു.
