Local News

ഖത്തറിലുടനീളമുള്ള ഈദിയ എടിഎമ്മുകളില്‍ വന്‍ തിരക്ക്


ദോഹ. ഈദ് അല്‍ ഫിത്വറിന് മുന്നോടിയായി ഖത്തറിലുടനീളമുള്ള ഈദിയ എടിഎമ്മുകളില്‍ വന്‍ തിരക്കെന്ന് റിപ്പോര്‍ട്ട്. കുടുംബങ്ങള്‍ കുട്ടികള്‍ക്ക് ഈദിയ നല്‍കുന്ന പാരമ്പര്യം നിലനിര്‍ത്തുന്നതിന്റെ തെളിവാണിത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 43 ഈദിയ്യ എടിഎമ്മുകളാണ് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് സ്ഥാപിച്ചിരിക്കുന്നത്.