Local News
ഈദാഘോഷങ്ങളുടെ സംഗമവേദിയായി ഖത്തര്‍ നാഷണല്‍ മ്യൂസിയവും

ദോഹ. ഈദാഘോഷങ്ങളുടെ സംഗമവേദിയായി ഖത്തര്‍ നാഷണല്‍ മ്യൂസിയവും . ഈദുല്‍ ഫിത്വറിന്റെ രണ്ടാം ദിവസം ഖത്തര്‍ മ്യൂസിയംസ് ഇന്‍ഡോര്‍ വേദികള്‍ പൊതുജനങ്ങള്‍ക്കായി വീണ്ടും തുറന്നതോടെ, ഖത്തര്‍ നാഷണല്‍ മ്യൂസിയത്തിലേക്കും ദോഹയിലുടനീളമുള്ള സാംസ്‌കാരിക കേന്ദ്രങ്ങളിലേക്കും കുടുംബങ്ങളും സന്ദര്‍ശകരും ഒഴുകിയെത്തി. മേഖലയിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ഫെബ്രുവരി 28 മുതല്‍ രാജ്യത്തെ എല്ലാ മ്യൂസിയങ്ങളും അടഞ്ഞുകിടക്കുകയായിരുന്നു.