ഖത്തറില്‍ വാഹന നമ്പര്‍ പ്ലേറ്റ് മാറ്റിസ്ഥാപിക്കല്‍ പദ്ധതിയുടെ രണ്ടാം ഘട്ടം ഏപ്രില്‍ ഒന്നിന് ആരംഭിക്കും

നൂതന ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വാഹന പ്ലേറ്റുകളുടെ ദൃശ്യ ഐഡന്റിറ്റി ശക്തിപ്പെടുത്തുന്നതിനും വ്യക്തവും കൂടുതല്‍ കൃത്യവുമായ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് അവയെ സ്റ്റാന്‍ഡേര്‍ഡ് ചെയ്യുന്നതിനുമായി 2025 ഡിസംബര്‍ 12 ന് മന്ത്രാലയം പ്രഖ്യാപിച്ച വാഹന നമ്പര്‍ പ്ലേറ്റ് മാറ്റി സ്ഥാപിക്കല്‍ പദ്ധതിയുടെ രണ്ടാം ഘട്ടമാണിത്. സൂം ആപ്ലിക്കേഷന്‍ വഴി പ്രത്യേക പ്ലേറ്റ് നമ്പറുകള്‍ നേടിയ ഉടമകള്‍ക്ക് അക്ഷരം (Q) അനുവദിച്ചുകൊണ്ട് ആദ്യ ഘട്ടം 2025 ഡിസംബര്‍ 13 മുതല്‍ 16 വരെയായിരുന്നു
രണ്ടാം ഘട്ടത്തില്‍, വാഹന ലൈസന്‍സിംഗ് സംവിധാനത്തില്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്യുന്ന സ്വകാര്യ വാഹനങ്ങള്‍ക്ക് അംഗീകൃത ക്രമം അനുസരിച്ച് നമ്പറിംഗ് സിസ്റ്റത്തിനുള്ളില്‍ ലഭ്യമായ അക്ഷരങ്ങളായ Q, T, അല്ലെങ്കില്‍ R എന്നിവ നല്‍കും.
മൂന്ന് ഘട്ടങ്ങളിലായാണ് വാഹന നമ്പര്‍ പ്ലേറ്റ് മാറ്റിസ്ഥാപിക്കല്‍ പദ്ധതി നടപ്പാക്കുക



