Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

തിരഞ്ഞെടുപ്പ് ഗാനങ്ങളുമായി ജിപി തിരക്കിലാണ്

തിരഞ്ഞെടുപ്പ് ഗാനങ്ങളുമായി ജിപി തിരക്കിലാണ്, അര ഡസനിലധികം പാട്ടുകള്‍ ഇതിനകം പുറത്തിറങ്ങി , ഏതാനും പാട്ടുകള്‍ കൂടി വരും ദിവസങ്ങളില്‍ പുറത്തിറങ്ങും
പത്ത് വര്‍ഷത്തെ ഇടതുദുര്‍ഭരണത്തിന്റെ ബാക്കി പത്രമാണ് ഓരോ പാട്ടും. പിആര്‍ തള്ളിലൂടെ ഇനിയും പിടിച്ചുനില്‍ക്കാനാവില്ലെന്നും രക്തസാക്ഷി ഫണ്ടും ചൂരല്‍മലയും മുഖ്യ മന്ത്രിയുടെ പരുഷമായ വാക്കുകളും പെരുമാറ്റങ്ങളുമൊക്കെ കേരളീയ സമൂഹത്തെ വല്ലാതെ ബാധിച്ചിരിക്കുന്നു. പരനാറിയും കടക്കുപുറത്തും വീട്ടില്‍ പോയി ചോദിച്ചാല്‍ മതി തുടങ്ങിയ ജനാധിപത്യ വിരുദ്ധമായ സമീപനങ്ങളെ ഇനിയും സഹിക്കാനാവില്ല. സിപിഎം ബിജെപി ഡീലിനേയും ജിപിയുടെ പാട്ടുകള്‍ തുറന്ന് വിമര്‍ശിക്കുന്നുണ്ട്. സിപിഎമ്മില്‍ നടക്കുന്ന അഭിപ്രായ ഭിന്നതകളും മുന്‍ എം.എല്‍.എ മാരും മന്ത്രിമാരുമടക്കം പാര്‍ട്ടി വിടുന്നതും ഗുരുതരമാണ്.
വികസനത്തിന്റേയും സാമൂഹിക സുരക്ഷയുടേയും അഞ്ചിന പദ്ധതികളുമായി വരുന്ന യുഡിഎഫ് കേരളത്തിന്റെ പ്രതീക്ഷയാണെന്ന് ജിപി പറഞ്ഞുവെക്കുന്നു.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജിപിയുടെ പോറ്റിയേ കേറ്റിയേ എന്ന ഗാനം കേരളമാകെ തരംഗം സൃഷ്ടിച്ചിരുന്നു.

Related Articles

Back to top button