കലാസൗന്ദര്യത്തിന്റെ വിസ്മയ കാഴ്ച തീര്‍ത്ത തനിമ ഇന്‍സൈറ്റ് പെയിന്റിംഗ് മത്സരവിജയികളുടെ പ്രഖ്യാപനവും ചിത്രപ്രദര്‍ശനവും ശ്രദ്ധേയമായി

ഖുര്‍ആനിക സൂക്തത്തെ ആധാരമാക്കി വിശുദ്ധ റമദാനില്‍ ‘ദിവ്യകാരുണ്യത്തിന്റെ പ്രാപഞ്ചിക അടയാളങ്ങള്‍’ എന്ന വിഷയത്തില്‍ ഖത്തറിലെ കലാകാരന്മാര്ക്കായി നടത്തിയ മത്സരത്തില്‍ വിവിധ രാജ്യക്കാരായ നാല്പത് പേരാണ് എന്‍ട്രികള്‍ സമര്‍പിച്ചത്
സിറാജുദ്ദീന് കെ.വി ഒന്നാം സ്ഥാനവും ശിഹാര്‍ ഹംസ, ഉമാ റാമിയ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.
ലൂസൈല്‍ ആര്‍ട് ഫാക്ടറിയില്‍ ഇന്നലെ നടന്ന ചടങ്ങില്‍ ഖത്തരി കലാകാരന് ഡോ. മുഹമ്മദ് സുല്താന് അല്‍ ദര്‍വീശ്, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്രഹാം ജോസഫ്, തനിമ രക്ഷാധികാരി ആര്. എസ് അബ്ദുല്‍ ജലീല്‍ എന്നിവര്‍ വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
സമ്മാനദാനച്ചടങ്ങിന്റെ ഭാഗമായി ലുസൈല്‍ ആര്‍ട് ഫാക്ടറിയില്‍ ഒരുക്കിയ ചിത്രങ്ങളുടെ പ്രദര്‍ശനം ഡോ. മുഹമ്മദ് സുല്താന് അല്‍ ദര്‍വീശ് ഉദ്ഘാടനം ചെയ്തു. രണ്ടുദിവസങ്ങളിലായി നടത്തിയ പ്രദര്‍ശനം കാണാന്‍ നിരവധി പേരാണെത്തിയത്.
