Breaking News

ഖത്തറില്‍ കോവിഡ് ഗണ്യമായി കുറഞ്ഞു ഇന്ന് 389 കേസുകള്‍, 1063 പേര്‍ക്ക് രോഗ മുക്തി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞു. ചികില്‍സയിലുള്ള മൊത്തം രോഗികള്‍ ഒമ്പതിനായിരത്തില്‍ താഴെയെത്തി. പ്രതിദിന ആശുപത്രി, ഐ.സി.യു. അഡ് മിഷനുകളിലും കുറവുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 14524 പരിശോധനകളില്‍ 97 യാതക്കാരടക്കം 389 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 292 പേര്‍ക്ക് മാത്രമാണ് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം ബാധിച്ചത്.

ചികിത്സയിലായിരുന്ന 43, 51, 55, 57, 66, 69 വയസ്സ് പ്രായമുള്ള 6 പേര്‍ മരണത്തിന് കീഴടങ്ങിയതോടെ മൊത്തം മരണ സംഖ്യ 508 ആയി.

1063 പേര്‍ക്കാണ് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 8954 ആയി

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 489 ആയി. 8 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 252 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.