Local News
വെല്ലുവിളികളെ വളര്‍ച്ചയ്ക്കുള്ള അവസരങ്ങളാക്കി മാറ്റാനുള്ള ഖത്തറിലെ സ്വകാര്യ മേഖലയിലെ സംരംഭങ്ങളെ പ്രശംസിച്ച് വാണിജ്യ വ്യവസായ മന്ത്രി

വെല്ലുവിളികളെ വളര്‍ച്ചയ്ക്കുള്ള അവസരങ്ങളാക്കി മാറ്റാനുള്ള ഖത്തറിലെ സ്വകാര്യ മേഖലയിലെ സംരംഭങ്ങളെ പ്രശംസിച്ച് വാണിജ്യ വ്യവസായ മന്ത്രി ഷെയ്ഖ് ഫൈസല്‍ ബിന്‍ താനി ബിന്‍ ഫൈസല്‍ അല്‍ താനി
മേഖല സംഘര്‍ഷാവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ പ്രാദേശിക വ്യവസായങ്ങളുടെ വികാസത്തിലൂടെയും നിക്ഷേപ പ്രവര്‍ത്തനങ്ങളുടെ വൈവിധ്യവല്‍ക്കരണത്തിലൂടെയും വെല്ലുവിളികളെ വളര്‍ച്ചയ്ക്കുള്ള അവസരങ്ങളാക്കി മാറ്റാനുള്ള സ്വകാര്യ മേഖലയുടെ കഴിവ് പ്രശംസനീയമാണെന്ന് മന്ത്രി എക്‌സില്‍ കുറിച്ചു . സ്വകാര്യ മേഖലയെ പ്രതിനിധീകരിക്കുന്ന സ്ഥാപനങ്ങളുമായ സഹകരിക്കുന്നത് തുടരുകയും ദേശീയ സമ്പദ്വ്യവസ്ഥയുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ ഒരു പ്രധാന പങ്കാളിയെന്ന നിലയില്‍ അതിന്റെ പങ്കില്‍ വിശ്വസിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.