Local News
നൂതന പൊതു കലാസൃഷ്ടികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കലാകാരന്മാരെയും ഡിസൈനര്‍മാരെയും ക്രിയേറ്റീവുകളെയും ക്ഷണിച്ച് ദോഹ ഡിസൈന്‍ ഡിസ്ട്രിക്റ്റ്

നൂതന പൊതു കലാസൃഷ്ടികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കലാകാരന്മാരെയും ഡിസൈനര്‍മാരെയും ക്രിയേറ്റീവുകളെയും ക്ഷണിച്ച് മുഷൈരിബ് ഡൗണ്ടൗണ്‍ ദോഹയുടെ ഹൃദയഭാഗത്തുള്ള സര്‍ഗ്ഗാത്മക കേന്ദ്രമായ ദോഹ ഡിസൈന്‍ ഡിസ്ട്രിക്റ്റ് രംഗത്ത്
കലയെ പൊതുമണ്ഡലത്തിന്റെ അവിഭാജ്യ ഘടകമായി സ്ഥാപിക്കുന്ന ഈ സംരംഭം, ദൈനംദിന നഗരജീവിതം മെച്ചപ്പെടുത്തുകയും ജില്ലയുടെ ഐഡന്റിറ്റി ശക്തിപ്പെടുത്തുകയും മൊത്തത്തിലുള്ള സന്ദര്‍ശക അനുഭവം സമ്പന്നമാക്കുകയും ചെയ്യും
