അല്‍ മദ്റസ അല്‍ ഇസ് ലാമിയ മദ്റസകളിൽ 2026 – 2027 അദ്ധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു: ഏപ്രിൽ 30ന് ക്ലാസ്സുകൾ ആരംഭിക്കും’

ഖത്തറിലെ സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രവർത്തിച്ചു വരുന്ന അൽ മദ്റസ അൽ ഇസ്ലാമിയയിൽ 2026-27 പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി പ്രവർത്തിക്കുന്ന മദ്റസകളിൽ ഏപ്രിൽ 30 മുതൽ ക്ലാസുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ദോഹ (അബൂഹമൂർ), ശാന്തി നികേതൻ ഇന്ത്യൻ സ്കൂൾ (വക്റ), അൽ ഖോർ, മദീന ഖലീഫ, വുകൈർ എന്നിവിടങ്ങളിലെ മലയാളം മീഡിയം മദ്റസകളിലും, വക്റ, ദോഹ എന്നിവിടങ്ങളിലെ ഇംഗ്ലീഷ് മീഡിയം മദ്റസകളിലുമാണ് ഇപ്പോൾ അഡ്മിഷൻ തുടരുന്നത്. കെ.ജി മുതൽ പത്താം ക്ലാസ് വരെയാണ് പ്രവേശനം. എട്ടാം ക്ലാസ് മുതലുള്ള സെക്കണ്ടറി മദ്റസ മുതിർന്ന കുട്ടികൾക്കായി പ്രത്യേകമായി ക്രമീകരിച്ചിട്ടുള്ളതാണ്.
മൂന്ന് പതിറ്റാണ്ടിലേറെയായി ഖത്തറിൽ വ്യവസ്ഥാപിതമായി പ്രവർത്തിച്ചു വരുന്ന അൽ മദ്റസ അൽ ഇസ്ലാമിയയിൽ പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിലാണ് പഠനം നടക്കുന്നത്. ഖുർആൻ, ഹദീസ്, കർമ്മശാസ്ത്രം, ഇസ്ലാമിക ചരിത്രം, അറബി ഭാഷാ പഠനം എന്നിവയ്ക്ക് പുറമെ കുട്ടികളുടെ ഇസ്ലാമിക വ്യക്തിത്വ വികാസം ലക്ഷ്യമിട്ടുള്ള പ്രത്യേക പരിശീലന പരിപാടികളും പാഠ്യപദ്ധതിയുടെ ഭാഗമാണ്. എല്ലാ മദ്റസകളിലേക്കും കുട്ടികൾക്കായി ഗതാഗത സൗകര്യം ലഭ്യമാണ്.
പുതിയ അധ്യയന വർഷത്തിൽ അഡ്മിഷൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്: ദോഹ (55839378), വക്റ (55703766), അൽ ഖോർ (33263773), മദീന ഖലീഫ (71535320), വുകൈർ (33114454). ഇംഗ്ലീഷ് മീഡിയം മദ്റസകളിൽ പ്രവേശനത്തിന് വക്റ (50231538), ദോഹ (66578485) എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.