IM Special

ഖത്തറിലെ വേദികളില്‍ മിന്നും താരമായി ഷെറിന്‍ പൊയ്‌ലി


ഡോ.അമാനുല്ല വടക്കാങ്ങര

കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ഖത്തറിലെ വേദികളില്‍ മിന്നും താരമായ ഷെറിന്‍ പൊയ്‌ലി ഒരു ഗായിക എന്നതിനപ്പുറം ഒരു കവയിത്രിയും കഥാകൃത്തും കൂടിയാണെന്നത് ചിലര്‍ക്കെങ്കിലും പുതിയ വിവരമാകും .കുട്ടിക്കാലം മുതലേ കലയും സാഹിത്യവും സംഗീതവും ആസ്വദിച്ചും ആസ്വദിപ്പിച്ചും ജീവിതം മനോഹരമാക്കുന്ന ഈ കലാകാരിയുടെ ജീവിത വഴികള്‍ പ്രചോദനാത്മകമാണ്. സ്‌നേഹമാണ് ഏറ്റവും പ്രധാനപ്പെട്ട വികാരമെന്നും സ്‌നേഹിക്കുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യുകയെന്നതാണ് ഏറ്റവും വലിയ പുണ്യമെന്നുമാണ് ഈ കലാകാരി കരുതുന്നത്. എന്റെ ചിന്തകള്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ നിത്യവും പങ്കുവെക്കുന്ന പോസ്റ്റുകളധികവും മാനവികതയും സ്‌നേഹ സൗഹാര്‍ദ്ധങ്ങളുമായി ബന്ഝധപ്പെട്ടവയാണ്. ആരോടും യാതൊരുവിധ പരിഭവഭങ്ങളുമില്ലാതെ ലഭിക്കുന്ന അവസരങ്ങളൊക്കെ ആഘോഷമാക്കി മാറ്റിയാണ് ഷെറിന്‍ പൊയ്‌ലി എന്ന കലാകാരി തന്റെ ജീവിത യാത്ര സവിശേഷമാക്കുന്നത്.

ഹിജാബ് ദോഹ കണ്‍സ്ട്രക്ഷന്‍ എന്ന പ്രൈവറ്റ് കമ്പനിയില്‍ മാനേജറായി ജോലി ചെയ്യുന്ന ഷെറിന്‍ പാടാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കാറില്ല. എല്ലാതരം പാട്ടുകളും വഴങ്ങുന്ന ഈ ഗായിക ഏത് വേദിയിലും സദസ്സിനെ കയ്യിലെടുക്കാറുണ്ട്.

പ്രൈമറി സ്‌കൂള്‍ തൊട്ടേ ലളിത ഗാനം, പദ്യം ചൊല്ലല്‍, മാപ്പിളപ്പാട്ട്, തുടങ്ങിയ കലകളില്‍ മികവ് തെളിയിച്ച ഷെറിന്‍
സ്‌കൂള്‍ കോളേജ് കാലഘട്ടങ്ങളില്‍ കലാതിലകം ആയും സ്‌പോര്‍ട്‌സ് റണ്ണര്‍ ചാമ്പ്യന്‍ ഷിപ്പുമടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

ചാരിറ്റി പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തമാണ് ഷെറിന്റെ മറ്റൊരു പ്രത്യേകത. കേരള ഫെഡറഷന്‍ ഓഫ് ദ ബ്ലൈന്റിന്റെ കളക്ഷന്‍ ക്യുന്‍ അവാര്‍ഡും നേടിയിട്ടുണ്ട്.

2022 അല്‍ഫസ്സ പോലീസ് ഡിപ്പാര്‍ട്‌മെന്റില്‍ ടെക്‌നിക്കല്‍ സെര്‍വിസിലും ജോലി ചെയ്തിട്ടുണ്ട്.

ഹൈ സ്‌കൂള്‍ തലം തൊട്ടെ എഴുതാറുണ്ട്. തനിക്ക് നഷ്ട്ടപ്പെട്ട ഒരു പൂച്ച കുഞ്ഞിന്റെ കഥ പറയുന്ന വിരഹം എന്ന കഥക്ക് സ്‌കൂളില്‍ ഒന്നാം സ്ഥാനം ലഭിച്ചത് എഴുത്തിന് പ്രചോദനമായി

അറബി സാഹിത്യോത്സവത്തിലും സമ്മാനം നേടിയ ഷെറിന് മാപ്പിള കലോത്സവത്തില്‍ വിഎം കുട്ടിയില്‍ നിന്നും പുരസ്‌കാരം ഏറ്റു വാങ്ങിയത് ഏറെ അഭിമാനകരമായി കരുതുന്നു.

sherinpoyl_official എന്ന ഇന്‍സ്റ്റാ പേജും ഡെയിലി അപ്‌ഡേഷനിലൂടെ ഷോര്‍ട് കോട്ട്‌സിലൂടെ ഷെറിന്‍ പ്രസന്റേഷന്‍ ചെയ്യുന്നു.

പ്രശസ്ത സംഗീത സംവിധായകന്‍ സിക് ഫിറോസ് നാദാപുരത്തിന്റെ കീഴില്‍ ഈ മാസം ഇറങ്ങുന്ന മ്യൂസിക് ആല്‍ബത്തില്‍ ഷഫീഖ് പട്ടാമ്പിയോടൊപ്പം ഷെറിനും പാടുന്നുണ്ട്. പുതിയ പ്രോജക്ട് 2026- 2027 8 പാട്ടുകള്‍ കൂടി ഷെറിന്റെ പണിപ്പുരയിലുണ്ട്.

ഈ കൊച്ചു ജീവിതത്തില്‍ കൂടുതല്‍ മനുഷ്യരിലേക്ക് ഇറങ്ങിച്ചെല്ലാനും മനുഷ്യ മനസ്സിന്റെ അത്ഭുതങ്ങളെ കുറിച്ച് കൂടുതല്‍ പഠിക്കാനുമാണ് ഷെറിന്‍ ആഗ്രഹിക്കുന്നത്