Breaking News
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വിദേശ വിമാന കമ്പനികളുടെ സേവനം പുനരാരംഭിച്ചു

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വിദേശ വിമാന കമ്പനികളുടെ സേവനം പുനരാരംഭിച്ചു, 53 ദിവസത്തെ ഇടവേളക്ക് ശേഷം ആദ്യം ലാന്‍ഡ് ചെ്തത് ഫ്‌ളൈ ദുബൈ വിമാനം
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഓണ്‍ ലൈന്‍ ഫ്‌ളൈറ്റ് സ്റ്റാറ്റസ് പ്രകാരം ഫ്‌ളൈ ദുബൈയുടെ എഫ്. സെഡ് 001 വിമാനം പ്രാദേശിക സമയം 8.55 ന് ദോഹയില്‍ ലാന്‍ഡ് ചെയ്തു.
ഏപ്രില്‍ 21 ന് തന്നെ സേവനം പുനരാരംഭിക്കുവാന്‍ അനുമതി ലഭിച്ചിരുന്നെങ്കിലും ഇന്നാണ് ഫ്‌ളൈ ദുബൈ സേവനം പുനരാരംഭിച്ചത്.
എയര്‍ അറേബ്യയുടെ ജി 9135 വിമാനം രാവിലെ പത്ത് മണിക്ക് ദോഹയിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.




