Local News

ഹജ്ജ് കര്‍മ്മത്തിനായി പുറപ്പെടുന്ന ഖത്തര്‍ പ്രവാസികളായ തെക്കന്‍ ജില്ലക്കാര്‍ക്ക് സൗത്ത് കേരള എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി

ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിനായി പുറപ്പെടുന്ന ഖത്തര്‍ പ്രവാസികളായ തെക്കന്‍ ജില്ലക്കാര്‍ക്ക് യാത്രയയപ്പ് നല്‍കി
സൗത്ത് കേരള എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍

ചടങ്ങില്‍ മാസ്റ്റര്‍ അദ്‌നാന്‍ ഖിര്‍അത്ത് നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി സെയ്ദ് മുഹമ്മദ് സ്വാഗതവും, പ്രസിഡണ്ട് ബിലാല്‍ ഹരിപ്പാട് ആമുഖ പ്രഭാഷണവും നടത്തി.

ഹജ്ജ് യാത്ര പുറപ്പെടുന്ന അസീം എംടി , തസിന്‍ അമീന്‍ , സജീം പടിപ്പുര, താഹ കോട്ടയം, സക്കരിയ കൊല്ലം തുടങ്ങിയവരും കുടുംബവും സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.

സ്‌കിയ മുന്‍ പ്രസിഡണ്ട് അബ്ദുല്‍ ജലീല്‍, റിയാസ് അഹമ്മദ്, സുധീര്‍ അബ്ദുല്‍ റഹീം, ഹാഷിം ടി.കെ എന്നിവര്‍ ഹാജിമാര്‍ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് സംസാരിച്ചു.

സ്‌കിയ ഉപദേശക സമിതി അംഗം ഫക്രുദീന്‍ അലി അഹമ്മദ് ഹജ്ജിന്റെ പ്രാധാന്യത്തെ കുറിച്ച് സമാപന പ്രഭാഷണവും പ്രാര്‍ത്ഥനയും നടത്തി.

സ്‌കിയ ട്രഷറര്‍ ഷാനവാസ് ഖാന്‍ നന്ദി അറിയിച്ചു.

സബാ സെയ്ന്‍, നിസാം നജീം, റിയാസ് മാഹിന്‍, അബ്ദുല്‍ കരീം ലബ്ബ, ഹുസൈന്‍ പായിപ്പാട്, നൗഷാദ് ഷംസുദ്ദീന്‍ എന്നിവര്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കി.