Local News
തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള നയതന്ത്ര പരിഹാരങ്ങള്‍ക്കും സംഭാഷണങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നതിനുമുള്ള അമീറിന്റെ ശ്രമങ്ങളെ പ്രശംസിച്ച് മന്ത്രിസഭ

സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനും, ശാന്തതയുടെ പാതയെ പിന്തുണയ്ക്കുന്നതിനും, തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള നയതന്ത്ര പരിഹാരങ്ങള്‍ക്കും സംഭാഷണങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നതിനുമുള്ള അമീറിന്റെ ശ്രമങ്ങളെ പ്രശംസിച്ച് മന്ത്രിസഭ
പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനും, സുപ്രധാന സമുദ്ര പാതകളിലൂടെ ഊര്‍ജ്ജ വിതരണ ശൃംഖലകളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുന്നതിനും ഈ ശ്രമങ്ങള്‍ സഹായിക്കുമെന്ന് ഖത്തര്‍ മന്ത്രി സഭ വിലയിരുത്തി