Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

കൂടുതല്‍ വിദേശവിമാനങ്ങള്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു, ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കൂടുതല്‍ സജീവമാകുന്നു


ഏപ്രില്‍ 20 ന് വിദേശ വിമാന കമ്പനികള്‍ക്ക് ഘട്ടം ഘട്ടമായി സേവനം പുനരാരംഭിക്കുവാന്‍ ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് കുടുതല്‍ വിമാനകമ്പനികള്‍ സേവനം പുനരംരംഭിക്കുന്നതോടെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കൂടുതല്‍ സജീവമാകുകയാണ്. ഫ്‌ളൈ ദുബൈ, എയര്‍ അറേബ്യ, ഒമാന്‍ എയര്‍ , റോയല്‍ ജോര്‍ഡാനിയന്‍, ടാര്‍കോ ഏവിയേഷന്‍, യുഎസ് ബംഗ്‌ള എയര്‍ലൈന്‍സ് , മിഡില്‍ ഈസ്റ്റ് എയര്‍ലൈന്‍ എന്നിവ ഇതിനകം തന്നെ സര്‍വീസ് പുനരാരംഭിച്ച് കഴിഞ്ഞു. ബദര്‍ എയര്‍ലൈനും സിറിയന്‍ എയര്‍ലൈനും ഇന്ന് സര്‍വീസ് പുനരാരംഭിക്കും. എയര്‍ ഇന്ത്യയും ഇന്‍ഡിഗോ തുടങ്ങിയ ഇന്ത്യന്‍ വിമാനകമ്പനികളടക്കമുള്ള നിരവധി സര്‍വീസുകള്‍ മെയ് ആദ്യത്തോടെ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ടിക്കറ്റ് ബുക്കിങ്ങിനും വിമാന ഷെഡ്യൂളുകളും സംബന്ധിച്ച വിവരങ്ങള്‍ക്ക് യാത്രക്കാര്‍ ബന്ധപ്പെട്ട എയര്‍ലൈന്‍ കമ്പനികളുമായി നേരിട്ട് ബന്ധപ്പെടണം.

നിയന്ത്രണത്തിന് പുറത്തുള്ള സാഹചര്യങ്ങളാല്‍ ഷെഡ്യൂളുകളില്‍ മാറ്റങ്ങളുണ്ടാകുകയോ റദ്ദാക്കപ്പെടുകയോ ചെയ്യാമെന്നതിനാല്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഫ്‌ളൈറ്റ് സ്റ്റാറ്റസ് ഓണ്‍ലൈനില്‍ ചെക്ക് ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button