Breaking News
ഖത്തറില്‍ ഇന്ന് 302 പേര്‍ക്ക് കോവിഡ്, 719 പേര്‍ക്ക് രോഗമുക്തി, രണ്ട് മരണം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ ഇന്ന് 302 പേര്‍ക്ക് കോവിഡ്, 719 പേര്‍ക്ക് രോഗമുക്തി, രണ്ട് മരണം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 15382 പരിശോധനകളില്‍ 92 യാത്രക്കാര്‍ക്കടക്കം 302 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ചികിത്സയിലായിരുന്ന 34, 78 വയസ്സ് പ്രായമുള്ള 2 പേര്‍ മരണത്തിന് കീഴടങ്ങിയതോടെ മൊത്തം മരണ സംഖ്യ 532 ആയി.
719 പേര്‍ക്കാണ് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 5157 ആയി
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 339 ആയി. 7 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 196 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.