Breaking News

അധ്യാപകര്‍ക്കും 50 കഴിഞ്ഞവര്‍ക്കും കോവിഡ് വാക്‌സിന്‍ രണ്ടാം ഘട്ടത്തില്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. അധ്യാപകര്‍ക്കും 50 കഴിഞ്ഞവര്‍ക്കും കോവിഡ് വാക്‌സിന്‍ രണ്ടാം ഘട്ടത്തിലാണ് നല്‍കുകയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ കാമ്പയിന്‍ പുരോഗമിക്കുകയാണ്. ഫെബ്രുവരി ഒന്നുമുതലാണ് വാക്‌സിനേഷന്‍ രണ്ടാം ഘട്ടം ആരംഭിക്കുന്നത്.

പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ 27 കേന്ദ്രങ്ങളില്‍ വാക്‌സിന്‍ നല്‍കുന്നുണ്ട്. വാക്‌സിന്‍ എടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ ഓണ്‍ ലൈനില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

Comments are closed.