- May 20, 2022
- Updated 8:52 am
പുതിയ ഖത്തരീ റിയാല്‍ ദോഹ ബാങ്ക് എ.ടി. എം. ഡെപ്പോസിറ്റ് മെഷീനുകളിലും സ്വീകരിക്കില്ല
- December 24, 2020
- BREAKING NEWS
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഡിസംബര്‍ 18 ന് പ്രാബല്യത്തില്‍ വന്ന പുതിയ ഖത്തരീ റിയാല്‍ നോട്ടുകള്‍ ദോഹ ബാങ്കിന്റെ എ.ടി. എം. ഡെപ്പോസിറ്റ് മെഷീനുകളിലും തല്‍ക്കാലം സ്വീകരിക്കില്ല. കോമേര്‍ഷ്യല്‍ ബാങ്ക് എ.ടി. എം. ഡെപ്പോസിറ്റ് മെഷീനുകള്‍ സ്വീകരിക്കാത്തത് ഇ്ന്റനാഷണല്‍ മലയാളി രാവിലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു ബ്രാ്ഞ്ച് കൗണ്ടറുകള്‍ വഴി ഡെപ്പോസിറ്റ് ചെയ്യാം.
സിസ്റ്റം അപ്ഗ്രേഡ് ചെയ്യുകയാണെന്നും താമസിയാതെ പ്രശ്നം പരിഹരിക്കാനാകുമെന്നും ദോഹ ബാങ്ക് അറിയിച്ചു. ഉപഭോക്താക്കള്‍ക്കുണ്ടായേക്കാവുന്ന പ്രയാസങ്ങള്‍ക്ക് ബാങ്ക് ക്ഷമ ചോദിച്ച് നോട്ടീസുകള്‍ പതിച്ചിട്ടുണ്ട്.
എന്നാല്‍ നോട്ടുകള്‍ പ്രചാരത്തില്‍ വന്ന് ഒരാഴ്ച കഴിഞ്ഞ് ഇങ്ങനെയൊരു മെസേജ് വന്നത് എന്തുകൊണ്ടാകാം എന്നത് ഉപഭോക്താക്കള്‍ക്ക് മനസിലാകുന്നില്ല. പലര്‍ക്കും ഇന്നലെയും ഇന്നുമൊക്കെയാണ്് ഇക്കാര്യം സൂചിപ്പിക്കുന്ന എസ്. എം. എസ്. ലഭിച്ചത്.