Breaking News
ഇന്ത്യന്‍ എംബസി സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് മിസഈദില്‍ ഇന്ന്
അമാനുല്ല വടക്കാങ്ങര
ദോഹ. മിസഈദ് ഏരിയയില്‍ താമസിക്കുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ പാസ്‌പോര്‍ട്ട്, അറ്റസ്റ്റേഷന്‍ സര്‍വീസുകള്‍ എളുപ്പമാക്കുന്നതിനായി ഇന്ത്യന്‍ എംബസിയുടെ സ്‌പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് ഇന്ന് മിസഈദില്‍ നടക്കും. ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറവുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
മിസഈദിലെ ഗ്‌ളോബല്‍ വില്ലേജ് രണ്ടിലുള്ള അംവാജ് ക്യാമ്പില്‍ വെള്ളിയാഴ്ച 9 മണി മുതല്‍ 12 മണിവരെയായിരിക്കും ക്യാമ്പ്.
രാവിലെ 8 മണി മുതല്‍ തന്നെ ഓണ്‍ലൈനില്‍ പാസ്‌പോര്‍ട്ട് അപേക്ഷകള്‍ നല്‍കുന്നതിനുള്ള സഹായം ലഭിക്കും. മിസഈദ് ഏരിയയില്‍ താമസിക്കുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ ഈ സേവനം പ്രയോജനപ്പെടുത്തണമെന്ന് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു.
പുതുക്കിയ പാസ്പോര്‍ട്ടുകള്‍ ഇതേ വേദിയില്‍ ആഗസ്ത് 2 ന് രാവിലെ 9 മണി മുതല്‍ 11 മണിവരെ വിതരണം ചെയ്യും.