Breaking News

ഖത്തറില്‍ ഇന്നും രോഗമുക്തരേക്കാള്‍ കൂടുതല്‍ കോവിഡ് രോഗികള്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഇന്നും രോഗമുക്തരേക്കാള്‍ കൂടുതല്‍ കോവിഡ് രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറില്‍ നടത്തിയ 8251 പരിശോധനയില്‍ 197പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സാമൂഹ്യ വ്യാപനത്തിലൂടെയുള്ള 147 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 50പേര്‍ യാത്രക്കാരാണ്. 128 പേര്‍ക്ക് മാത്രമാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികളുടെ എണ്ണം 2315 ആയി ഉയര്‍ന്നു.

ആശുപത്രിയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണവും വര്‍ദ്ധിച്ചു. ഇന്നത്തെ റിപ്പോര്‍ട്ടനുസരിച്ച് 286 പേരാണ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. അതില്‍ 32 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് .

കോവിഡിന്റെ തീവ്രതയെ രാജ്യം അതിജീവിച്ചെങ്കിലും കോവിഡ് പൂര്‍ണമായും നീങ്ങുന്നതുവരെ ജാഗ്രത തുടരണമെന്ന് അധികൃതര്‍ ആവശ്യപ്പെടുന്നു.

സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, ഇടക്കിടക്ക് കൈ കഴുകുക എന്നീ വിഷയങ്ങളില്‍ വീഴ്ചവരുത്തരുത്. ജാഗ്രതയോടെ നീങ്ങിയാല്‍ സ്ഥിതിഗതികള്‍ എത്രയും വേഗം സാധാരണനിലയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments are closed.