Breaking News

ഐ.സി.സി, ഐ.സി.ബി. എഫ്, ഐ. എസ്. സി തെരഞ്ഞെടുപ്പ് ജനുവരി 7 ന്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്ത്യന്‍ എംബസിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ (ഐ.സി.സി), ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം ( ഐ.സി.ബി. എഫ്) , ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ( ഐ.എസ്. സി ) എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പ് ജനുവരി 7 വ്യാഴം ഉച്ചക്ക് 2 മണി മുതല്‍ 9 മണി വരെ നടക്കും. ഡിസംബര്‍ 26 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് സാങ്കേതിക കാരണങ്ങളാല്‍ നീട്ടിവെച്ചതായിരുന്നു.

അസോസിയേറ്റഡ് ഓര്‍ ഗനൈസേഷനുകളില്‍ നിന്നുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കല്‍ അന്നേ ദിവസം രാത്രി 8 മണി മുതല്‍ 9 മണി വരെ നടക്കും. ഓണ്‍ ലൈനിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

വോട്ട് രേഖപ്പെടുത്തേണ്ട അംഗങ്ങള്‍ ജനുവരി 6 വൈകുന്നേരം 6 മണിക്ക് മുമ്പായി ഡിജിപോള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് തങ്ങളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് എംബസി അറിയിച്ചു.

Comments are closed.