Breaking News

ജനുവരി 10 മുതല്‍ കര്‍വ ബസുകള്‍ ചാര്‍ജ് ഈടാക്കും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ജനുവരി 10 മുതല്‍ കാര്‍വ ബസുകള്‍ യാത്രക്കാര്‍ക്ക് നിരക്ക് ഈടാക്കാന്‍ തുടങ്ങും.

സെപ്റ്റംബര്‍ ഒന്നിന് പൊതുഗതാഗത സംവിധാനത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ക്രമേണ എടുത്തുകളയുന്നതിന്റെ നാലാം ഘട്ടത്തിന്റെ ഭാഗമായി 30 ശതമാനം ശേഷിയോടെ പബ്ലിക് ബസ് സര്‍വീസ് പുനരാരംഭിച്ചത് മുതല്‍ ഇതുവരേയും യാത്രക്കാര്‍ക്ക് സൗജന്യ സവാരിയാണ് കര്‍വ നല്‍കിയത്. ഈ സൗജന്യങ്ങള്‍ ജനുവരി 10 ന് അവസാനിക്കുമെന്ന് കര്‍വ അറിയിച്ചു.

റീചാര്‍ജ് ചെയ്യാവുന്ന കര്‍വ സ്മാര്‍ട്ട്കാര്‍ഡ് ഇപ്പോഴും സാധുതയുള്ളതാണെന്നും ഇത് പതിവുപോലെ ഉപയോഗിക്കാമെന്നും മൊവാസലത്ത് അറിയിപ്പില്‍ പറയുന്നു, എന്നാല്‍ 24 മണിക്കൂര്‍ പരിമിതവും പരിധിയില്ലാത്തതുമായ കര്‍വ സ്മാര്‍ട്ട്കാര്‍ഡുകള്‍ വ്യാപാരികളിലൂടെയോ ബസ് ഡ്രൈവര്‍മാരിലൂടെയോ വില്‍ക്കില്ല. എന്നാല്‍ 24 മണിക്കൂര്‍ പരിധിയില്ലാത്ത ക്യുആര്‍ കോഡ് ടിക്കറ്റ് കര്‍വ ബസ് ആപ്പ് വഴി വാങ്ങാമെന്ന് ബന്ധപ്പെട്ടവര്‍ വിശദീകരിച്ചു.

Comments are closed.