സിയാദ് ഉസ്മാന്‍, പി.എന്‍ ബാബുരാജന്‍, ഡോ. മോഹന്‍ തോമസ് അപെക്‌സ് ബോഡി അധ്യക്ഷന്മാര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള കലാ, കായിക, സാംസ്‌കാരിക, ജനസേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അപെക്‌സ് ബോഡി അധ്യക്ഷന്‍മാരായി സിയാദ് ഉസ്മാന്‍, പി.എന്‍ ബാബുരാജന്‍, ഡോ. മോഹന്‍ തോമസ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
കോവിഡ് പശ്ചാത്തലത്തില്‍ ഇന്ന് നടന്ന് ഓണ്‍ലൈന്‍ തെരഞ്ഞെടുപ്പിലാണ് ഭാരവാഹികളെ കണ്ടെത്തിയത്.
ഐ.സി.ബി. എഫിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സന്തോഷ് കുമാര്‍ പിള്ളയെ പരാജയപ്പെടുത്തിയാണ് സിയാദ് ഉസ്മാന്‍ പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ചത്.
സിയാദ് ഉസ്മാന് 938 വോട്ട് ലഭിച്ചപ്പോള്‍ സന്തോഷ് പിള്ളക്ക് 471 വോട്ട് മാത്രമേ ലഭിച്ചുള്ളൂ
വിനോദ് നായര്‍ (920), സബിത് സഹീര്‍ (828) കുല്‍ദീപ് കൗര്‍ (817) രജനി മൂര്‍ത്തി (591) എന്നിവരാണ് അംഗങ്ങള്‍.
അസോസിയേറ്റഡ് ഓര്‍ഗനൈസേഷന്‍സ് പ്രതിനിധിയായി ദിനേശ്് ഗൗഡ തെരഞ്ഞെടുക്കപ്പെട്ടു.
ഐ.സി.സി.യിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ജൂട്ടാസ് പോളിനെ പരാജയപ്പെടുത്തിയാണ് നിലവിലെ ഐ.സി.ബി. എഫ്. പ്രസിഡണ്ടായ പി.എന്‍ ബാബുരാജന്‍ പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ചത്.
പി.എന്‍ ബാബുരാജന്് 759 വോട്ട് ലഭിച്ചപ്പോള്‍ ജൂട്ടാസ് പോളിന് 521 വോട്ട് മാത്രമേ ലഭിച്ചുള്ളൂ
സുബ്രഹ്മണ്യ ഹെബ്ബഗുലു (790) അഫ്സല്‍ അബ്ദുല്‍ മജീദ് (664) അനീഷ് ജോര്‍ജ് മാത്യൂ ( 722) കമല ധന്‍സിംഗ് താക്കൂര്‍ (645) എന്നിവരാണ് അംഗങ്ങള്‍.
ഐ. എസ്. സി.യിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഷറഫ് പി ഹമീദിനെ പരാജയപ്പെടുത്തിയാണ് ഡോ. മോഹന്‍ തോമസ് പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ചത്.
ഡോ. മോഹന്‍ തോമസിന് 642 വോട്ട് ലഭിച്ചപ്പോള്‍ ഷറഫ് പി ഹമീദിന് 473 വോട്ട് മാത്രമേ ലഭിച്ചുള്ളൂ
ഷെജി വലിയകത്ത് (709), വര്‍ക്കി ബോബന്‍ കെ (626) , ടി.എസ് ശ്രീനിവാസ്(631), റുക്കയ്യ പച്ചീസ (1011) എന്നിവരാണ് അംഗങ്ങള്‍.

Comments are closed.