അല്‍ ഖോര്‍ കാര്‍ണിവെല്‍ അവസാനിപ്പിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: അല്‍ ഖോറിലെ പ്രശസ്തമായ അല്‍ ബെയ്ത് സ്റ്റേഡിയം പാര്‍ക്കില്‍ ജനുവരി 23 ന് ആരംഭിച്ച ഈ വര്‍ഷത്തെ അല്‍ ഖോര്‍ കാര്‍ണിവല്‍ അല്‍ ഖോര്‍ കാര്‍ണിവെല്‍ അവസാനിപ്പിച്ചതായി മാനേജ്‌മെന്റ് അറിയിച്ചു. കമ്മ്യൂണിറ്റി ഉത്തരവാദിത്തത്തോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി കാര്‍ണിവല്‍ നേരത്തേ അവസാനിപ്പിക്കാന്‍ അല്‍ ഖോര്‍ കാര്‍ണിവല്‍ മാനേജ്മെന്റ് തീരുമാനിച്ചതായി എന്ന് അവര്‍ ട്വീറ്റ് ചെയ്തു.
രാജ്യത്ത് കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യം കണക്കിലെടുത്താണ് ഫെബ്രുവരി 6 വരെ നീണ്ടുനില്‍ക്കേണ്ട കാര്‍ണണിവല്‍ നേരത്തെ തന്നെ അവസാനിപ്പിച്ചത്.
സ്ഥിതിഗതികള്‍ പുരോഗമിച്ചാല്‍ കാര്‍ണിവല്‍ തിരിച്ചുവരുമെന്ന് സംഘാടകര്‍ സൂചന നല്‍കി

Comments are closed.