Uncategorized
ബാംഗിയ പരിഷത്ത് രക്തദാന ക്യാമ്പില്‍ 42 പേര്‍ രക്തം ദാനം ചെയ്തു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലുള്ള പശ്ചിമ ബംഗാള്‍ നിവാസികളുടെ കൂട്ടായ്മയായ ബാംഗിയ പരിഷത്ത് ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ബ്ളഡ് ഡോണേഷന്‍ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ 42 പേര്‍ രക്തം ദാനം ചെയ്തു
ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍, ഐ.സി.സി. വൈസ് പ്രസിഡണ്ട് സുബ്രമണ്യ ഹെബ്ബഗലു, ജനറള്‍ സെക്രട്ടറി കൃഷ്ണകുമാര്‍, ഐ.സി.ബി. എഫ്. പ്രസിഡണ്ട് സിയാദ് ഉസ്മാന്‍, വൈസ് പ്രസിഡണ്ട് വിനോദ് നായര്‍ തുടങ്ങിയവര്‍ ക്യാമ്പില്‍ പങ്കെടുത്തു.
പരിഷത്ത് പ്രസിഡണ്ട് ബിശ്വാജി ബാനര്‍ജിയും മാനേജിംഗ് കമ്മറ്റി അംഗങ്ങളും പരിപാടിക്ക് നേതൃത്വം നല്‍കി