Breaking News
രണ്ടാമത്തെ ഡോസ് വാക്‌സിനെടുത്ത ഉടനെ യാത്ര ചെയ്യുന്നതിന് പ്രശ്‌നമില്ല
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് എടുത്ത ഉടനെ യാത്ര ചെയ്യുന്നതിന് പ്രശ്‌നമില്ലെന്നും വാക്‌സിനെടുത്ത് 14 ദിവസം കഴിയുന്നത് മുതല്‍ ക്വാറന്റൈന്‍ വ്യവസ്ഥകളില്‍ ഇളവ് ലഭിക്കുമെന്നും പൊതുജനാരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കി. സാമൂഹ്യ മാധ്യമങ്ങളിലൂടെ പലരും സംശയമുന്നയിച്ച സാഹചര്യത്തിലാണ് മന്ത്രാലയം വ്യക്തത വരുത്തിയത്.
രണ്ടാമത്തെ വാക്‌സിനെടുത്ത് യാത്ര ചെയ്യുകയും 14 ദിവസം കഴിയുന്നതിിന് മുമ്പ് തിരിച്ചെത്തുകയും ചെയ്താല്‍ ക്വാറന്റൈന്‍ ഇളവ് ലഭിക്കില്ല.
നിലവില്‍ വാക്‌സിനെടുത്തവര്‍ക്ക് മൂന്ന് മാസത്തേക്കാണ് ഈ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും അത് നീട്ടാനാണ് സാധ്യത.
എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും വാക്‌സിനെടുത്തവരെ ക്വാറന്റൈന്‍ ഇളവിന് തല്‍ക്കാലം പരിഗണിക്കില്ല..