Breaking News

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം , ഇന്നലെ 524 പേര്‍ പിടിയില്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നു എന്നുറപ്പുവരുത്തുന്നതിനുള്ള പരിശോധനകള്‍ ഊര്‍ജിതമാക്കി ആഭ്യന്തര മന്ത്രാലയം. ഇന്നലെ മാത്രം 524 പേരാണ് നിയമം ലംഘിച്ച് പിടിയിലായത്.

ഫേസ് മാസ്‌ക് ധരിക്കാത്തതിന് 515 പേരേയും മൊബൈലില്‍ ഇഹ് തിറാസ് ആപ്‌ളിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് 8 പേരെയും ശാരീരിക അകലം പാലിക്കാത്തിന് ഒരാളേയുമാണ് ഇന്നലെ പിടിച്ചത്.

നിയമലംഘകരെ പബ്ളിക് പ്രോസിക്യൂഷനിലേക്ക് റഫര്‍ ചെയ്തതായാണ് വിവരം.

രാജ്യത്തിന്റേയും ജനങ്ങളുടേയും സുരക്ഷ കണക്കിലെടുത്ത് എല്ലാവരും പ്രോട്ടോക്കോളുകള്‍ കണിശമായി പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.