Breaking News

ഖത്തറില്‍ ഇന്നും മൂന്ന് കോവിഡ് മരണം, 587 കോവിഡ് കേസുകളും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ :  ഖത്തറില്‍ ഇന്നും മൂന്ന് കോവിഡ് മരണം,  കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 12460 പരിശോധനകളില്‍ 587 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 327 പേര്‍ക്ക് മാത്രമാണ് രോഗ മുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 13823 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 201 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 1291 ആയി. 30 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 233 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്. ചികിത്സയിലായിരുന്ന 76, 79, 92 വയസ്സുള്ളവര്‍ മരണപ്പെട്ടതോടെ മൊത്തം മരണ സംഖ്യ 281 ആയി.

Related Articles

Back to top button
error: Content is protected !!