- June 26, 2022
- Updated 11:47 am
NEWS UPDATE
ബബിള്‍ സിസ്റ്റം കോവിഡ് വ്യാപനം തടയുവാന്‍ സഹായിക്കും
- March 25, 2021
- BREAKING NEWS
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : സഹവാസം പരിമതപ്പെടുത്തുന്ന ബബിള്‍ സിസ്റ്റം കോവിഡ് വ്യാപനം തടയുവാന്‍ സഹായിക്കുമെന്ന്് നാഷണല്‍ ഹെല്‍ത്ത് സ്ട്രാറ്റജി കമ്മറ്റി ചെയര്‍മാന്‍ ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ സോഷ്യല്‍ മീഡിയ പേജിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്. പരിമിതമായ നമ്പറില്‍ പതിവായി കണ്ടുമുട്ടുന്ന ആളുകള്‍ മറ്റ് കുടുംബങ്ങളുമായോ ഗ്രൂപ്പുകളുമായോ കഴിയുന്നത്രയും സമ്പര്‍ക്കം പുലര്‍ത്താതിരിക്കുകയെന്ന കോവിഡ് ബബിള്‍ സംവിധാനം പ്രയോഗിക്കുന്നതിലൂടെ കോവിഡ് വ്യാപനം തടയാനാകും.
കുടുംബങ്ങളും ചങ്ങാതിക്കൂട്ടങ്ങളും സഹവാസം പരിമതപ്പെടുത്തുന്ന ബബിള്‍ സിസ്റ്റം പിന്തുടരുമ്പോള്‍ വൈറസ് പടരാനുള്ള സാധ്യതകള്‍ കുറയും.