Breaking News

ഖത്തറില്‍ ക്വാറന്റൈന് രണ്ട് ഹോട്ടലുകള്‍ കൂടി അനുവദിച്ച് ഡിസ്‌കവര്‍ ഖത്തര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ നിന്നും രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്കും ആരോഗ്യ മന്ത്രാലയത്തിന്റെ റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്കും ഖത്തറിലെത്തുമ്പോള്‍ നിര്‍ബന്ധമായ ഹോട്ടല്‍ ക്വാറന്റൈന് പുതുതായി രണ്ട് ഹോട്ടലുകള്‍ കൂടി ചേര്‍ത്ത് ഡിസ്‌കവര്‍ ഖത്തര്‍ . ഖത്തറിലേക്ക് തിരിച്ചുവരുന്നവരുടെ എണ്ണം കൂടുകയും ക്വാറന്റൈന്‍ ഹോട്ടലുകളുടെ ഡിമാന്ററ് വര്‍ദ്ധിക്കുകയും ചെയ്ത സാഹചര്യത്തിലാണിത്.

ഹില്‍ട്ടണ്‍ ഗ്രൂപ്പിന്റെ പുതിയ ഹോട്ടലായ അവന്യൂ ഹോട്ടലും ഡബിള്‍ട്രീയുമാണ് ഡിസ്‌കവര്‍ ഖത്തര്‍ വെല്‍ക്കം ഹോം ക്വാറന്റൈന്‍ പാക്കേജ് അനുവദിച്ച പുതിയ ഹോട്ടലുകള്‍. ഇതോടെ 62 ഹോട്ടലുകള്‍ വെല്‍ക്കം ഹോം പാക്കേജുകള്‍ക്കായി ലഭ്യമാണ്. ഇവയില്‍ മൊത്തം പ്രതിദിനം 8,886 മുറികള്‍ ഉണ്ട്.

ഡിസ്‌കവര്‍ ഖത്തര്‍ വെല്‍ക്കം ഹോം ക്വാറന്റൈന്‍ പാക്കേജ് നിലവില്‍ ആഗസ്റ്റ് 31 വരെ ബുക്ക് ചെയ്യുവാനാണ് ഡിസ്‌കവര്‍ ഖത്തര്‍ വെബ്സൈറ്റില്‍ സൗകര്യമുള്ളത്.