Breaking News

കീപ് ഖത്തര്‍ ക്‌ളീന്‍ വളണ്ടിയര്‍മാരോടൊപ്പം ചേര്‍ന്ന് ശൈഖ മയാസ

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കീപ് ഖത്തര്‍ ക്‌ളീന്‍ വളണ്ടിയര്‍മാരോടൊപ്പം ഖത്തറിന്റെ വിവിധ പൈതൃക ഗ്രാമങ്ങളെ ശൂചീകരിക്കുന്ന കാമ്പയിനില്‍ ഖത്തര്‍ മ്യൂസിയങ്ങളുടെ ചെയര്‍പേഴ്സണ്‍ ശൈഖ മയാസ ബിന്‍ത് ഹമദ് അല്‍ ഥാനി ചേര്‍ന്നത് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ആവേശമായി . സിക്രീത്ത് ബീച്ചിലും അല്‍ അരീശ് ഗ്രാമത്തിലുമാണ് ശൈഖ മയാസയും സംഘവും ശുചീകരണ കാമ്പയിന്‍ നടത്തിയത്.

മികച്ച നേട്ടങ്ങള്‍ ചെറിയ ഘട്ടങ്ങളിലൂടെയാണ് ആരംഭിക്കുന്നത്. ഞങ്ങള്‍ക്ക് സിക്രീത്തില്‍ ഒരു മികച്ച ബീച്ച് വൃത്തിയാക്കല്‍ ഉണ്ടായിരുന്നു. കീപ്പ് ഖത്തര്‍ ക്‌ളീന്‍ കാമ്പെയ്നിന്റെ ഭാഗമാകുക. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക. മാലിന്യങ്ങള്‍ മാനേജ് ചെയ്യുക, നമ്മുടെ തീരപ്രദേശങ്ങളെയും സമുദ്രജീവിതത്തെയും പ്ലാസ്റ്റിക്ക് മാലിന്യങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിന് സന്നദ്ധ സംഘത്തോടൊപ്പംം ചേരുക ശൈഖ മയാസ ട്വിറ്ററില്‍ കുറിച്ചു.

ഈ ചിത്രങ്ങള്‍ നമ്മളെ എല്ലാവരെയും എങ്ങനെ സ്വാധീനിക്കുന്നുവെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. മാതൃഭൂമി മലിനമാകാന്‍ നമുക്ക് അവകാശമുണ്ടോ? നമ്മുടെ പരിസ്ഥിതി, പൈതൃക സ്ഥലങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതില്‍ നമുക്ക് എന്ത് ചെയ്യുവാന്‍ കഴിയും എന്നതാണ് പ്രധാനം , അവര്‍ പറഞ്ഞു.

ഖത്തര്‍ 2022 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിന് 20 മാസം മുമ്പ് ആരംഭിച്ച കീപ് ഖത്തര്‍ ക്‌ളീന്‍ കാമ്പെയ്ന്‍ ഖത്തറിന്റെ ചരിത്രഗ്രാമങ്ഹള്‍ കണ്ടെത്താനും വൃത്തിയാക്കാനും താമസക്കാരെയും പൗരന്മാരെയും ആഹ്വാനം ചെയ്യുന്നു

Related Articles

Back to top button
error: Content is protected !!