Breaking News

ഖത്തറില്‍ ലാപ്ടോപ് നിര്‍മിക്കുവാന്‍ ഐലൈഫ് ഡിജിറ്റലും പ്രൈം ടെക്നോളജീസും കൈകോര്‍ക്കുന്നു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ പുതിയ തലമുറക്കാവശ്യമായ ലാപ്ടോപ്, ഡെസ്‌ക് ടോപ്, ടാബുകള്‍ മുതലായവ നിര്‍മിക്കുവാന്‍ ഐലൈഫ് ഡിജിറ്റലും പ്രൈം ടെക്നോളജീസും കൈകോര്‍ക്കുന്നു. ഉമ്മുല്‍ ഹൗലിലെ ഖത്തര്‍ ഫ്രീ സോണില്‍ ആരംഭിക്കുന്ന 3000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഉല്‍പാദന കേന്ദ്രം ലാപ്ടോപ്, ഡെസ്‌ക് ടോപ്, ടാബുകള്‍, പി.സി എന്നിവ ഉല്‍പാദിപ്പിക്കും. പ്രതിവര്‍ഷം മൂന്നര ലക്ഷം യൂണിറ്റുകളാണ് ഉല്‍പാദിപ്പിക്കുക. 2021 ആഗസ്റ്റില്‍ ഉല്‍പാദനം ആരംഭിക്കും.

ഖത്തറിലെ പ്രമുഖ വ്യവസായ ശൃംഖലയായ അലി ബിന്‍ അലി ഹോള്‍ഡിംഗ്സിന്റെ ഭാഗമാണ് പ്രൈം ടെക്നോളജീസ്.