Breaking News

ഖത്തറില്‍ ഇന്ന് ശക്തമായ കാറ്റിന് സാധ്യത

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചിലയിടങ്ങളില്‍ പൊടിക്കാറ്റുണ്ടായേക്കുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. കാറ്റിന്റെ വേഗത ഓഫ് ഷോറില്‍ 25- 35 നോട്ടും കരയില്‍ 20- 30 നോട്ടുമായിരിക്കും കാറ്റിന്റെ വേഗത. വേലിയേറ്റത്തിനും സാധ്യതയുണ്ട്.
പകല്‍ മിതമായ കാലാവസ്ഥയായിരിക്കുമെങ്കിലും രാത്രി തണുപ്പായിരിക്കുമെന്നും കാലാവസ്ഥ പ്രവചനം വ്യക്തമാക്കുന്നു.