Breaking News

ഖത്തറില്‍ കോവിഡ് രോഗികള്‍ കൂടുന്നു, ഇന്ന് 639 രോഗികള്‍ ചികിത്സയിലുള്ള മൊത്തം രോഗികള്‍ 15000ത്തോടടുക്കുന്നു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ കോവിഡ് രോഗികള്‍ കൂടുന്നു, ഇന്ന് 639 രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 11825 പരിശോധനകളില്‍ 100 യാത്രക്കാര്‍ക്കടക്കം 639 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 355 പേര്‍ക്ക് മാത്രമാണ് രോഗ മുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 14580 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 200 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 1393 ആയി. 29 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 279 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.