Breaking News

അപ്പോയന്റ്മിന്റില്ലാത്തവരെ വാക്സിനേഷന്‍ കേന്ദ്രങ്ങളിലേക്കയക്കരുത്, സ്ഥാപന മേധാവികള്‍ക്ക് നിര്‍ദേശവുമായി തൊഴില്‍ മന്ത്രാലയം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. അപ്പോയന്റ്മിന്റില്ലാത്തവരെ വാക്സിനേഷന്‍ കേന്ദ്രങ്ങളിലേക്കയക്കരുത്, സ്ഥാപന മേധാവികള്‍ക്ക് നിര്‍ദേശവുമായി തൊഴില്‍ മന്ത്രാലയം. രാജ്യം കണ്ട ഏറ്റവും വലിയ പ്രതിരോധ കുത്തിവെപ്പ് കാമ്പയിന്‍ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുമ്പോള്‍ കമ്പനികള്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും, വാക്സിനേഷന്‍ കേന്ദ്രങ്ങളിലേക്ക് മുന്‍ഗണനയില്‍പ്പെടാത്തവരെ പറഞ്ഞയക്കരുതെന്നുമുള്ള നിര്‍ദേശവുമായി തൊഴില്‍ മന്ത്രാലയം. സ്ഥാപനമേധാവികള്‍ക്ക് ഇന്ന് അയച്ച എസ്.എം.എസിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
നേരത്തെ ഇതേ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പല സ്ഥാപനങ്ങളും നിരുത്തരവാദപരമായി ജീവനക്കാരെ വാക്സിനേഷന്‍ കേന്ദ്രങ്ങളിലേക്കയക്കല്‍ പതിവാക്കിയതിനെ തുടര്‍ന്നാണ് തൊഴില്‍ മന്ത്രാലയം നിര്ഡദേശവുമായി വീണ്ടും രംഗത്തെത്തിയത്.

രാജ്യത്ത് നിലവില്‍ 50 കഴിഞ്ഞവര്‍ക്കും കലശലായ വിട്ടുമാറാത്ത രോഗികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍, അധ്യാപകര്‍, സ്‌ക്കൂള്‍ ജീവനക്കാര്‍, മന്ത്രാലയങ്ങളിലെ മുന്‍നിര ജീവനക്കാര്‍ തുടങ്ങിയവര്‍ക്കൊക്കെയാണ് വാക്സിന്‍ കൊടുക്കുന്നത്. അവര്‍ തന്നെ മന്ത്രാലയത്തിന്റെ പോര്‍ട്ടലില്‍ ബുക്ക് ചെയ്ത് എസ്.എം.എസിലൂടെ ഉറപ്പിച്ച ശേഷമാണ് വാക്സിനേഷന് ഹാജറാവേണ്ടത്. അപ്പോയന്റ്‌മെന്റില്ലാതെ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ജനങ്ങള്‍ തടിച്ചുകൂടുന്നത് ഒട്ടും ആശാസ്യമല്ല. പല കേന്ദ്രങ്ങളിലും തടിച്ചുകൂടിയ ജനങ്ങളെ പിരിച്ചുവിടാന്‍ സുരക്ഷ സംഘത്തെ വിനിയോഗിക്കേണ്ടി വന്നിരുന്നു. സ്ഥാപനാധികൃതരുടെ സഹകരണം ഈ വിഷയത്തില്‍ പ്രധാനമാണെന്ന് തൊഴില്‍ മന്ത്രാലയം നിരീക്ഷിച്ചു.

Related Articles

Back to top button
error: Content is protected !!