Uncategorized

കോവിഡിന്റെ യു.കെ വകഭേദമാണ് സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കുന്നത്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ സ്ഥിരീകരിച്ച കോവിഡിന്റെ യു.കെ വകഭേദമാണ് സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കുന്നതെന്നും വേഗം പകരുന്നതും ഇരട്ടി പ്രഹര ശേഷിയുള്ളതുമായ ഈ വൈറസ് വ്യാപിക്കുന്നതാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി രാജ്യത്ത് കോവിഡ് കേസുകള്‍ ഗണ്യമായി വര്‍ദ്ധിക്കുവാന്‍ കാരണമാകുന്നതെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് കോവിഡ് വൈറസിന്റെ പുതിയ വകഭേദങ്ങള്‍ വ്യാപിക്കുന്നത് തടയാന്‍ മികച്ച ശ്രമങ്ങള്‍ നടത്തിയിട്ടും യുകെയില്‍ നിന്നുള്ള പുതിയ വേരിയന്റിലെ നിരവധി കേസുകള്‍ ഖത്തറില്‍ കാണുന്നുണ്ടെന്നത് ആശങ്കാജനകമാണെന്ന് ദേശീയ പാന്‍ഡെമിക് തയ്യാറെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. അബ്ദുല്ലത്തിഫ് അല്‍ ഖാല്‍ വ്യക്തമാക്കി.

കോവിഡ് വൈറസിന്റെ യുകെ വകഭേദം കൂടുതല്‍ കഠിനമായ അസുഖത്തിന് കാരണമാകുമെന്ന് ക്ലിനിക്കല്‍ തെളിവുകള്‍ സ്ഥിരീകരിക്കുന്നു. യുകെ വേരിയന്റ് ബാധിച്ച ആളുകള്‍ക്ക് വളരെ ഗുരുതരമായി അസുഖം വരാനുള്ള സാധ്യത കൂടുതലാണ്. ആശുപത്രിയില്‍ പ്രവേശനം ആവശ്യമാകും. വൈറസില്‍ നിന്നുള്ള ഗുരുതരമായ സങ്കീര്‍ണതകള്‍ കാരണം മരണ സാധ്യതയും കൂടുതലാണ് .

സമൂഹം ഒറ്റക്കെട്ടായി ഈ വൈറസ് ബാധയെ പ്രതിരോധിക്കണം. ഓരോരുത്തരും അവനവന്റെ ഊഴത്തിനനുസരിച്ച് വാക്‌സിനെടുക്കുക, എപ്പോഴും സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കുക, സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, ഇടക്കിടെ കൈ സാനിറ്റൈസ് ചെയ്യുകയോ കഴുകുകയോ ചെയ്യുക എന്നിവ പ്രധാനമാണ് .

ഖത്തറില്‍ ഉപയോഗിക്കുന്ന രണ്ട്് വാക്‌സിനുകളും അപകടരഹിതവും വൈറസിന്റെ പുതിയ വകഭേദങ്ങളെ പ്രതിരോധിക്കുവാനാകുന്നവയുമാണ് .

Related Articles

Back to top button
error: Content is protected !!