Breaking News

കോവിഡ് മഹാമാരിയില്‍ 88 രാജ്യങ്ങള്‍ക്ക് വൈദ്യസഹായം എത്തിച്ച് ഖത്തര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : 88 രാജ്യങ്ങള്‍ക്ക് സഹായം എത്തിച്ച് ഖത്തര്‍. കോവിഡ് മഹാമാരിയില്‍ ലോകം വിറങ്ങലിച്ചു നിന്നപ്പോള്‍ 88 രാജ്യങ്ങള്‍ക്കാണ് അടിയന്തര സഹായവുമായി ഖത്തര്‍ എത്തിയതെന്ന് ഖത്തര്‍ ഉപ പ്രധാന മന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുറഹ്‌മാന്‍ മുഹമ്മദ് അബ്ദുറഹ്‌മാന്‍ അല്‍ഥാനി പറഞ്ഞു. മനുഷ്യ സേവനത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് കല്‍പിക്കുന്നത് എന്നും എവിടെയൊക്കെ പ്രശ്‌നങ്ങളുണ്ടാകുന്നു അവിടെയൊക്കെ ജനങ്ങളുടെ കണ്ണീരൊപ്പാന്‍ ഖത്തര്‍ മുന്നില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.