Breaking News

എപ്രില്‍ 2 മുതല്‍ സ്വകാര്യ ക്ലിനിക്കുകളില്‍ അടിയന്തിര സേവനങ്ങള്‍ മാത്രം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഏപ്രില്‍ 2 വെള്ളിയാഴ്ച്ച മുതല്‍ ഖത്തറിലെ സ്വകാര്യ മെഡിക്കല്‍ ക്ലിനിക്കുകളില്‍ അടിയന്തിര സ്വഭാവത്തിലുള്ളതല്ലാത്ത എല്ലാ മെഡിക്കല്‍ സേവനങ്ങളും നിര്‍ത്തി വെക്കുവാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു.
ഇന്ന് ഉച്ചക്ക് ശേഷം വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനി അദ്ധ്യക്ഷനായിരുന്നു.