Breaking News

ഖത്തറില്‍ തല്‍ക്കാലം സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഇല്ല, നിലവിലെ നിയന്ത്രണങ്ങള്‍ തുടരും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. രാജ്യത്ത് കോവിഡ് അനിയന്ത്രിതമായി വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ ഖത്തറില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കുമെന്ന ആശങ്കകള്‍ക്ക് താല്‍ക്കാലിക വിരാമം. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനി യുടെ അധ്യക്ഷതയില്‍ ഇന്നുച്ചക്ക് ശേഷം വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ചേര്‍ന്ന മന്ത്രിസഭായോഗം കോവിഡ് സംബന്ധിച്ച് ആരോഗ്യമന്ത്രിയുടെ വിശദാംശങ്ങള്‍ കേട്ട ശേഷം നിലവിലെ നിയന്ത്രണങ്ങള്‍ തുടരാനാണ് മന്ത്രി സഭ തീരുമാനിച്ചത്.

ഏപ്രില്‍ 2 വെള്ളിയാഴ്ച മുതല്‍ രാജ്യത്തെ സ്വകാര്യ ക്ലിനിക്കുകളിലെ അടിയന്തിര സ്വഭാവമില്ലാത്ത മെഡിക്കല്‍ സേവനങ്ങള്‍ നിര്‍ത്തിവെക്കും എന്നതുമാത്രമാണ് ഒരു പുതിയ നടപടിയായി ഇന്ന് മന്ത്രിസഭ തീരുമാനിച്ചത്.

Related Articles

Back to top button
error: Content is protected !!