വകറ ആശുപത്രിയില്‍ ജനന സര്‍ട്ടിഫിക്കറ്റിനുള്ള രജിസ്ട്രേഷന് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : വകറ ആശുപത്രിയില്‍ ജനന സര്‍ട്ടിഫിക്കറ്റിനുള്ള രജിസ്ട്രേഷന് താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് രോഗികള്‍ കൂടിയ സാഹചര്യത്തി്ല്‍ വകറ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി മാറ്റിയതിനെ തുടര്‍ന്നാണ് നടപടി.
ജനന സര്‍ട്ടിഫിക്കറ്റിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിന് വിമന്‍സ് ഹെല്‍ത്ത് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ഓഫീസുമായി ബന്ധപ്പെട്ടാല്‍ മതിയാകും.
വിമന്‍സ് ഹെല്‍ത്ത് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, സിദ്ര മെഡിസിന്, അല്‍ അഹ് ലി ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലെ നവജാത രജിസ്ട്രേഷന് ഓഫീസുകളില്‍ രാവിലെ 7:30 മുതല്‍ 12:30 വരെയും ഉച്ചയ്ക്ക് 2:30 മുതല്‍ 6:30 വരെയുമാണ് ഈ സേവനങ്ങള്‍ ലഭ്യമാണ് .
എന്നാല്‍ അല്‍ ഖോര്‍ ഹോസ്പിറ്റല്‍,അല്‍ ഇമാദി ഹോസ്പിറ്റല്‍,ദോഹ ക്ലിനിക്ക് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ രാവിലെ മാത്രമാണ് ഈ സേവനങ്ങള്‍ ലഭിക്കുക.
ജനന സര്‍ട്ടിഫിക്കറ്റിനുള്ള രജിസ്ട്രേഷന് നടപടികള്‍ ഓണ്‍ലൈനില്‍ പൂര്‍ത്തിയാക്കുവാന്‍ മന്ത്രാലയം പൊതുജനങങളെ ആഹ്വാനം ചെയ്തു. ഇതിനായി https://eservices.moph.gov.qa/bcmoi/faces/informantWizard.xhtml എന്ന ലിങ്ക് ഉപയോഗിക്കുകയും സര്‍ട്ടിഫിക്കറ്റ് ഡെലിവറിക്ക് ഖത്തര്‍ പോസ്റ്റിന്റെ ഡോര്‍ ഡെലിവറി സംവിധാനം ഉപോഗപ്പെടുത്തണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.