IM Special

51ാം വയസ്സില്‍ കന്നി വോട്ട് ചെയ്ത് ജെബി കെ ജോണ്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറിലെ പ്രമുഖ സംരംഭകനും സാമൂഹ്യ, സാംസ്‌കാരക ജീവകാരുണ്യ പ്രവര്‍ത്തകനുമായ ജെബി കെ ജോണിന് കന്നി വോട്ട് ചെയ്യാനായത് 51ാം വയസ്സിലാണ്.

വര്‍ഷങ്ങളായി ഖത്തറില്‍ ബിസിനസ് രംഗത്ത് സജീവമായ ജെബി തിരഞ്ഞെടുപ്പ് കാലത്ത് നാട്ടിലുണ്ടാകാറില്ല. കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ മകന്‍ കന്നി വോട്ട് ചെയ്തപ്പോഴാണ് മറ്റു ബന്ധുക്കള്‍ ജെബിയെ പരിഹസിക്കാന്‍ തുടങ്ങിയത്. അങ്ങനെയാണ് വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കുകയും വോട്ട് ചെയ്യാനായി മാത്രം നാട്ടിലേക്ക് പോകുകയും ചെയ്തത്.

എറണാംകുളം ജില്ലയിലെ മൂവാറ്റുപുഴ മണ്ഡലക്കാരനായി ജെബിക്ക് കായനാട് സെന്റ് ജോര്‍ജ് പള്ളിയിലെ ബൂത്തിലാണ് വോട്ട്
ചെയ്യാനായത്.