Breaking News

ഖത്തറിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും റമദാനില്‍ ഉംറ സാധ്യമായേക്കും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കൊറോണ ഭീഷണിക്കിടയിലും ഖത്തറിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും റമദാനില്‍ ഉംറ സാധ്യമായേക്കുമെന്ന് സൂചന.ഉംറ സംഘടിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളും നടപടിക്രമങ്ങളും വിശദീകരിച്ച് ഇന്നലെ ഖത്തര്‍ മതകാര്യ മന്ത്രാലയം പുറത്തുവിട്ട ട്വിറ്റര്‍ സന്ദേശം വിശ്വാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് .

ഉംറ ഉദ്ദേശിക്കുന്ന ഖത്തര്‍, ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി) പൗരന്മാര്‍ തവക്കല്‍ന ആപ്പ് വഴി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി , ഇഅ്തമര്‍ന ആപ്ലിക്കേഷന്‍ വഴി ഉംറ പെര്‍മിറ്റിന് അപേക്ഷിക്കണം. മൂന്ന് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്.

എന്നാല്‍ ഖത്തറിലെ ഗള്‍ഫ് ഇതര നിവാസികള്‍ക്കുള്ള നടപടിക്രമങ്ങള്‍ അനുസരിച്ച്, ഉംറയുടെ അടിസ്ഥാന പാക്കേജ് ഒരു അംഗീകൃത ഉംറ ഏജന്റ് മുഖേന ബുക്ക് ചെയ്യണം. ഭവന, ഗതാഗതം തുടങ്ങിയ കാര്യങ്ങള്‍ ഏജന്റ് ഉറപ്പ് വരുത്തണം . അംഗീകൃത സൗദി ഉംറ കമ്പനി വഴിയാണ് ബുക്ക് ചെയ്യേണ്ടത്. സൗദി കമ്പനി ഉംറയുടെ തീയതിയും സന്ദര്‍ശനവും ഇഅ്തമര്‍ന’ ആപ്ലിക്കേഷന്‍ വഴി പൂര്‍ത്തിയാക്കും.

ഖത്തറില്‍ താമസിക്കുന്നവര്‍ക്ക് വിസ നല്‍കുന്നത് ഉംറ കമ്പനി ഏറ്റെടുക്കുന്നു. തീര്‍ഥാടകര്‍ കൊറോണ വൈറസില്‍ നിന്ന് മുക്തനാണെന്ന് സ്ഥിരീകരിക്കുന്നതിന് 72 മണിക്കൂറിനുള്ളില്‍ അംഗീകൃത മെഡിക്കല്‍ സെന്ററില്‍ നിന്നുള്ള പിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജറാക്കണം. മൂന്ന് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനും വേണം

Related Articles

Back to top button
error: Content is protected !!