Breaking News

കോഴിക്കോട് മുള്ളമ്പത്ത് സ്വദേശി ഖത്തറില്‍ കോവിഡ് ബാധിച്ചു മരിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : കോഴിക്കോട് മുള്ളമ്പത്ത് സ്വദേശി ഖത്തറില്‍ കോവിഡ് ബാധിച്ചു മരിച്ചു. നരിപ്പറ്റ മുള്ളമ്പത്ത് പള്ള്യാറയിലെ കെ.കെ.അശോകന്‍ (59) ആണ് മരിച്ചത്.
ഖലീഫാത്ത് ജദീദില്‍ ടൈലറിംഗ് സ്ഥാപനം നടത്തുകയായിരുന്നു. മുപ്പത്ത് അഞ്ച് വര്‍ഷത്തിലേറെയായി ഖത്തറില്‍ ജോലി ചെയ്ത് വരികയായിരുന്നു
ഭാര്യ മിനി, വൈഷ്ണ,വിഷ്ണു എന്നിവര്‍ മക്കളും അഭിലാഷ് മരുമകനുമാണ്.

പരേതനായചന്ദ്രന്‍, യശോദ,നാണു, ദേവി,സുലോചന, പ്രസാദ് എന്നിവര്‍ സഹോദരങ്ങളാണ്.
സംസ്‌കാരം ഖത്തറില്‍  നടക്കും.